Joseph Thaliyath
Director
തമിഴ് ചലച്ചിത്ര ലോകത്ത് സംവിധായകനായി അംഗീകാരം ലഭിച്ചിട്ടുള്ള ഇദ്ദേഹം ആത്മശാന്തി എന്ന മലയാള ചലച്ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. മദ്രാസിലെ സിറ്റാഡൽ ഫിലിം കോർപ്പറേഷൻ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ആയിരുന്നു
തമിഴിലെ ആത്മശാന്തിക്ക് പുറമേ ശ്രീ തളിയത്ത് സിറ്റഡൽ സ്റ്റുഡിയോ ക്ക് വേണ്ടി - മല്ലിക, വിജയപുരി വീരൻ , ഇരവും പകലും , വിളക്കേട്രിയവൾ തുടങ്ങി ധാരാളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഹിന്ദിയിലെ പായൽ എന്ന ചിത്രവും ഇദ്ദേഹത്തിന്റെതാണ്
മലയാളത്തിൽ 1961 ൽ വന്ന ജ്ഞാനസുന്ദരി യുടെ തമിഴ് പതിപ്പാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം (1948)
തിരുവതാങ്കൂർ ഹൈ കോർട്ടിലെ ഒരു ജഡ്ജിയുടെ മകനായി ജനിച്ച ശ്രീ തളിയത്ത് സിനിമാകമ്പം മൂത്ത് മദിരാശിയിലേക്ക് മാറുകയായിരുന്നു.
ആദ്യം എസ് സൗന്ദരരാജന്റെ സഹായി ആയി തുടങ്ങി പിന്നീട് ശ്രീ എഫ് നാഗൂർ ജോസഫിന്റെ കൂടെ സിറ്റാഡൽ സ്റ്റുഡിയോ സ്ഥാപിക്കയും അതിലൂടെ പെരെടുക്കയും ചെയ്തു
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 1
Available Web Series : 0
Available Short Movies : 0